International
അഫ്ഗാനില്‍ 30 മിനിട്ടില്‍ മൂന്ന് ഭൂചലനങ്ങള്‍
ഹെറാത്ത് നഗരത്തിന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
കാബൂള്‍| അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളെ ആശങ്കയിലാഴ്ത്തി മൂന്ന് ശക്തമായ ഭൂചലനങ്ങള്‍. ശനിയാഴ്ച ഉച്ചയോടെ മുപ്പത് മിനിട്ടിനുള്ളിലാണ് തുടര്‍ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. 12.11ന് അനുഭവപ്പെട്ട ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. പിന്നാലെ 12.19ന് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 12.42ന് ആയിരുന്നു മൂന്നാം ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 ആണ് തീവ്രത രേഖപ്പെടുത്തിയത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെറാത്ത് നഗരത്തിന് 40 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂചലനത്തില്‍ ജീവഹാനിയോ പരിക്കുകളോ വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
---- facebook comment plugin here -----