Kerala
മലപ്പുറം വഴിക്കടവ് കാട്ടിനുള്ളില്‍ മൂന്ന് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
ആനകള്‍ ചരിഞ്ഞ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് വിവരം

മലപ്പുറം|മലപ്പുറം വഴിക്കടവ് കാട്ടിനുള്ളില്‍ മൂന്ന് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 20 വയസുള്ള പിടിയാനയെയും ആറ് വയസുള്ള കുട്ടിക്കൊമ്പനെയും ആറ് മാസം പ്രായമുള്ള ആനക്കുട്ടിയെയുമാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വഴിക്കടവ് ഫോറസ്റ്റ് റേഞ്ചില്‍ പെട്ട സ്ഥലങ്ങളിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്.
ആനകളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആനകള്‍ ചരിഞ്ഞ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് വിവരം. നിലവില്‍ പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
---- facebook comment plugin here -----