Connect with us

Kerala

തലസ്ഥാനത്ത് മൂന്ന് ഗുണ്ടകൾ കോടതിയിൽ കീഴടങ്ങി

ഓം പ്രകാശ് ഒളിവിൽ തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം |  തലസ്ഥാനത്ത് നിരവധി അക്രമ  കേസുകളിൽ പ്രതികളായ  മൂന്ന് ഗുണ്ടകൾ കോടതിയിൽ കീഴടങ്ങി.  ഗുണ്ടാ നേതാവ് ഓം പ്രകാശിൻ്റെ കൂട്ടാളികളാണ്  കീഴടങ്ങിയവർ. ജോമോൻ, സഹോദരങ്ങളായ ആരിഫ്, ആസിഫ് എന്നിവരാണ് കീഴടങ്ങിയത്.

പാറ്റൂരിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഇവർ കീഴടങ്ങിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾക്ക് കുപ്രസിദ്ധമാണ് തിരുവനന്തപുരം. ഇക്കൂട്ടത്തിൽ പ്രമുഖനായ ഓം പ്രകാശ് ഇപ്പോഴും ഒളിവിലാണ്.

---- facebook comment plugin here -----

Latest