Connect with us

Kerala

പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍ പുഴയില്‍ വീണു; രണ്ട് പേരെ രക്ഷപ്പെടുത്തി, മൂന്നാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

ഉച്ചഭക്ഷണം കഴിച്ചശേഷം സമീപത്തെ പുഴക്ക് അടുത്തെത്തി സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം.

Published

|

Last Updated

കൊല്ലം | പത്താനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സഹോദരങ്ങളായ അനുഗ്രഹയേയും അനുപമയേയുമാണ് രക്ഷപ്പെടുത്തിയത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി അപര്‍ണ്ണക്കായി തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പത്താനാപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. ഉച്ചഭക്ഷണം കഴിച്ചശേഷം സമീപത്തെ പുഴക്ക് അടുത്തെത്തി സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരും പുഴലേക്ക് വീണു. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍തന്നെ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും തിരച്ചില്‍ തുടരുകയാണ്.ആറിന് ആഴംകൂടിയ പ്രദേശമാണിത്.

Latest