Kerala
പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി
പോക്‌സോ കേസ് അതിജീവിതയും കണാതായവരില്‍ ഉള്‍പ്പെടും

പാലക്കാട് | സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്നു മൂന്ന് പെണ്‍കുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരേയും 14കാരിയേയുമാണ് കാണാതായത്. പോക്‌സോ കേസ് അതിജീവിതയും കണാതായവരില്‍ ഉള്‍പ്പെടും.
കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ് പോലീസ്.
---- facebook comment plugin here -----