Kerala
തിരുവനന്തപുരം മൃഗശാലയില്‍ നിന്നും മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി
കുരങ്ങുകളെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്
തിരുവനന്തപുരം | ഒരു ഇടവേളക്ക് ശേഷം തിരുവനന്തപുരം മൃഗശാലയില്‍ നിന്നും വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി. മൂന്ന് പെണ്‍കുരങ്ങുകളാണ് ചാടിപ്പോയത്. നേരത്തെ ചാടിപ്പോയി തിരികെയെത്തിച്ച കുരങ്ങിനെ ഉള്‍പ്പെടെയാണ് കാണാതായിരിക്കുന്നത്
അതേസമയം കുരങ്ങുകള്‍ മൃഗശാല കോമ്പൗണ്ടിലെ മറ്റൊരു മരത്തില്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കുരങ്ങുകളെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.ഇന്ന് രാവിലെ മുതലാണ് കുരങ്ങുകളെ കാണാതായത്. ഇനി ഒരു ആണ്‍കുരങ്ങുമാത്രമാണ് കൂട്ടില്‍ അവശേഷിക്കുന്നത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ കയറി കൂടുകയായിരുന്നു.ഒന്നരവര്‍ഷം മുന്‍പായിരുന്നു സമാനമായ രീതിയില്‍ കുരങ്ങ് ചാടിപ്പോയത്. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കൗണാന്‍ തുറന്നുവിടുന്ന ചടങ്ങ് നടക്കാനിരിക്കെ കൂട് തുറന്നു പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. ഇതിനെ പിന്നീട് പിടികൂടുകയായിരുന്നു.