Connect with us

Kerala

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; രണ്ട് പേര്‍ മലയാളികള്‍

പത്തനംതിട്ട കോന്നി സ്വദേശി അജിത്ത് കുമാര്‍ വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ച മലയാളികള്‍. പഞ്ചാബി സ്വദേശിയാണ് മരിച്ച മറ്റൊരാള്‍.

Published

|

Last Updated

അബൂദബി | അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.

പത്തനംതിട്ട കോന്നി സ്വദേശി അജിത്ത് കുമാര്‍ വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ച മലയാളികള്‍. പഞ്ചാബി സ്വദേശിയാണ് മരിച്ച മറ്റൊരാള്‍.

കാലുതെറ്റി മാലിന്യ ടാങ്കിനകത്തേക്കു വീണ അജിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍ പെട്ടത്. ടാങ്കിലെ വിഷവാതകം ശ്വസിച്ചാണ് മരണം.

Latest