Connect with us

International

കാനഡയില്‍ വിമാനം തകര്‍ന്ന് മൂന്ന് മരണം; മരിച്ചവരില്‍ രണ്ട് ഇന്ത്യന്‍ പൈലറ്റുമാരും

മുംബൈ സ്വദേശികളായ അഭയ് ഗദ്രു, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

Published

|

Last Updated

ഒട്ടാവ| കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പൈപ്പര്‍ പിഎ-34 സെനെക എന്ന ഇരട്ട എഞ്ചിനുകളുള്ള ലൈറ്റ് എയര്‍ക്രാഫ്റ്റാണ് തകര്‍ന്നത്.

വിമാനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ ട്രെയിനി പൈലറ്റുമാരും മറ്റൊരു പൈലറ്റുമാണ് മരിച്ചത്. മുംബൈ സ്വദേശികളായ അഭയ് ഗദ്രു, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

വാന്‍കൂവറില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്കായി ചില്ലിവാക്കിലുള്ള ഒരു വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ചില്ലിവാക്ക് നഗരത്തിലെ ഒരു മോട്ടലിന് പിന്നിലുള്ള കുറ്റികാട്ടിലാണ് വിമാനം തകര്‍ന്നുവീണതെന്ന് കനേഡിയന്‍ പോലീസ് അറിയിച്ചു. വിമാനം തകര്‍ന്നതിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.

 

 

Latest