National
ഗുജറാത്തിലെ ബറൂചില്‍ കാറും ട്രക്കുകളും കൂട്ടിയിടിച്ചു; മൂന്നുപേര്‍ മരിച്ചു
നാലുപേര്‍ക്ക് പരുക്കേറ്റു. അജ്മീറില്‍ നിന്ന് മടങ്ങി സൂറത്തിലേക്ക് പോവുകയായിരുന്ന ഗുജറാത്ത് പല്‍ഗാര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.
അഹ്മദാബാദ് | ഗുജറാത്തിലെ ബറൂചിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. കാറും ട്രക്കുകളും കൂട്ടിയിടിച്ചായിരുന്നു അപകടം.
കാറിലെ യാത്രക്കാരായ അയാന്‍ ബാബ (23), താഹിര്‍ നാസിര്‍ ശൈഖ് (32) അന്‍സര്‍ പട്ടേല്‍ (26) എന്നിവരാണ് സംഭവ സ്ഥലത്തു തന്നെ മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അജ്മീറില്‍ നിന്ന് മടങ്ങി സൂറത്തിലേക്ക് പോവുകയായിരുന്ന ഗുജറാത്ത് പല്‍ഗാര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെ ബറൂചിലെ പാലത്തിന് മുകളില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു പിന്നിലേക്ക് അതിവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ കാര്‍ തൊട്ടുമുന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചു കയറി. രണ്ട് ട്രക്കുകള്‍ക്കിടയില്‍പ്പെട്ട കാര്‍ പൂര്‍ണമായി തകര്‍ന്നു.