Mass suicide
എറണാകുളത്ത് കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍
ആത്മഹത്യക്ക് കാരണം വലിയ കടബാധ്യതയെന്ന് പോലീസ്
കൊച്ചി | എറണാകുളം പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത് ചെയ്ത നിലയില്‍. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ (68), മകള്‍ രജിത (35), രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് (38) എന്നിവരാണ് മരിച്ചത്. പ്രശാന്തും ഗിരിജയും തൂങ്ങിമരിച്ച നിലയിലും രജിത വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. രണ്ട് ചെറിയ കുട്ടികളായിരുന്നു പ്രശാന്ത്- രജിത ദമ്പതികള്‍ക്കുണ്ടായിരുന്നത്. ഇവര്‍ രാവിലെ ഉണര്‍ന്നപ്പോഴാണ് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെല്ലാം മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവര്‍ അറിയിച്ചതുപ്രകാരം അടുത്തവീട്ടുകാര്‍ എത്തുകയും ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ഫ്‌ളോര്‍മില്‍ നടത്തുകയായിരുന്ന പ്രശാന്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഒരു കോടിയോളം രൂപയുടെ കടം ഉണ്ടായിരുന്നു. കട ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രശാന്തിന്റേതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് വീട്ടില്‍ നിന്ന് ലഭിച്ചതായി പോലീസ് പറഞ്ഞു.