Connect with us

Kerala

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ

മരിച്ച സോമനാഥന്‍ റിട്ടയേഡ് എഎസ്‌ഐ ആണ്.

Published

|

Last Updated

കോട്ടയം | കോട്ടയം പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍. പാറത്തോട് ഭാഗത്ത് സോമനാഥന്‍ നായര്‍ (84),ഭാര്യ സരസമ്മ (70) മകന്‍ ശ്യാംനാഥ് എന്നിവരാണ് മരിച്ചത്.

സോമനാഥന്‍ നായരെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിലും ശ്യാംനാഥിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൂന്ന് ദിവസമായി മൂവരെയും വീടിന് പുറത്ത് കാണാനില്ലായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ മൂന്നുപേരെയും കണ്ടെത്തിയത്.

മരിച്ച സോമനാഥന്‍ റിട്ടയേഡ് എഎസ്‌ഐ ആണ്.ശ്യാംനാഥ് സിവില്‍ സപ്ലൈസ് ജീവനക്കാരനുമാണ്.

Latest