Connect with us

Ongoing News

ഒരു കുടുംബത്തിലെ മൂന്നുപേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

അബുദാബിയില്‍ ജോലി ചെയ്യുന്ന സുമേഷ് 12 ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്.

Published

|

Last Updated

തൃശ്ശൂര്‍ | ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ അടാട്ടിലാണ് സംഭവം. മാടശ്ശേരി വീട്ടില്‍ സുമേഷ് , ഭാര്യ സംഗീത,മകന്‍ ഹരിന്‍ എന്നിവരാണ് മരിച്ചത്. സുമേഷും ഭാര്യയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും മകന്‍ മുറിയിലെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. മകനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്.

ഹരിന്‍ അസുഖ ബാധിതനായിരുന്നെന്നാണ് വിവരം. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് അയല്‍വാസികള്‍  ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടത്. അബുദാബിയില്‍ ജോലി ചെയ്യുന്ന സുമേഷ് 12 ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)

Latest