Connect with us

suicide case

പാലക്കാട് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പുലര്‍ച്ചെ വീടിന്റെ അടുക്കളയിലാണു മൂന്നു പേരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

പാലക്കാട് | ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഴല്‍മന്ദം ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍ സുനില, മകന്‍ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകന്‍ സുബിന്‍ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ വീടിന്റെ അടുക്കളയിലാണു മൂന്നു പേരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

 

Latest