Connect with us

suicide case

കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

കുടുംബനാഥന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് ഇന്നലെ

Published

|

Last Updated

തിരുവനന്തപുരം | ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്ത് രമേശന്‍, ഭാര്യ സുലജ കുമാരി, മകള്‍ രേഷ്മ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രമേശന്‍ ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്.കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയില്‍ സുലജ കുമാരിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പോലീസ് പറയുന്നു.
ഇവരുടെ വീടും സ്ഥലവും ജപ്തി നേരിടുന്ന സാഹചര്യമുണ്ടായിരുന്നു.

 

Latest