Kerala
കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി
ഒളിച്ചോട്ടം പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറയുമെന്ന ഭയത്തിൽ

കോയമ്പത്തൂര്‍ | പാലക്കാട് ഷൊര്‍ണൂരില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കണ്ടെത്തി.കോയമ്പത്തൂരില്‍ നിന്നാണ് മൂന്നു വിദ്യാര്‍ഥിനികളെയും കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ പാലക്കാട് ഷൊര്‍ണൂര്‍ നിവാസികളും ഒരാള്‍ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയും ആണ്.ഇന്നലെ രാത്രിയോടെയാണ് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത്.
ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും.ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്.
പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്തിലാണ് വിദ്യാര്‍ഥിനികള്‍ വീട് വിട്ടിറങ്ങിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----