Connect with us

Kerala

തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി പത്തൊമ്പതര ലക്ഷം രൂപ കവര്‍ന്ന കേസ്; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍ സ്വദേശികളായ വെള്ളാര്‍വെള്ളി കുന്നുമ്മല്‍ വീട്ടില്‍ വൈശാഖ് (27), തോലമ്പ്ര പത്മാലയം വീട്ടില്‍ സന്ദീപ് (34), തോലമ്പ്ര വട്ടപ്പോയില്‍ വീട്ടില്‍ രതീഷ് (42) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

മലപ്പുറം | തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി പത്തൊമ്പതര ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശികളായ വെള്ളാര്‍വെള്ളി കുന്നുമ്മല്‍ വീട്ടില്‍ വൈശാഖ് (27), തോലമ്പ്ര പത്മാലയം വീട്ടില്‍ സന്ദീപ് (34), തോലമ്പ്ര വട്ടപ്പോയില്‍ വീട്ടില്‍ രതീഷ് (42) എന്നിവരാണ് പൂക്കോട്ടൂര്‍ അറവങ്കരയിലുണ്ടായ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ അറസ്റ്റിലായത്. മലപ്പുറം ഡി വൈ എസ് പി. നന്ദഗോപന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കണ്ണൂരില്‍ നിന്ന് പിടികൂടിയത്.

ഇതോടെ, കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പത്തായി. കോഴിക്കോട് കക്കോടി മക്കട സ്വദേശി പുത്തലത്ത് കുഴിയില്‍ വീട്ടില്‍ അയ്യല്‍ (17), ഒറ്റത്തെങ്ങ് വടക്കേടത്ത് മീത്തല്‍ ജിഷ്ണു (24), എലത്തൂര്‍ പുതിയ നിരത്ത് എലത്തുക്കാട്ടില്‍ ഷിജു (45), രക്ഷപ്പെടാന്‍ സഹായിച്ച കേളംപീടിക സ്വദേശി ജിഷ്ണു, തൃശൂര്‍ കോടാലി സ്വദേശി പട്ടിലിക്കാടന്‍ സുജിത്ത് (37), കണ്ണൂര്‍ തില്ലങ്കേരി സ്വദേശികളായ വട്ടപ്പറന കൃഷ്ണകൃപയില്‍ രതീഷ് (30), ഉള്ളിയില്‍ കിഴക്കോട് കെ കെ വരുണ്‍ (30) എന്നിവരെ മഞ്ചേരി പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളിലൊരാളായ പ്രതി അയ്യല്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ആത്മഹത്യ ചെയ്തിരുന്നു.

മധുരൈ അഴകര്‍ നഗര്‍ സ്വദേശി ആര്‍ ബാലസുബ്രഹ്മണ്യനെയാണ് (56) കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16ന് പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. മധുരയിലെ ജ്വല്ലറയില്‍ മാനേജരായ ബാലസുബ്രഹ്മണ്യം സുഹൃത്ത് ഗോപാലകൃഷ്ണനൊപ്പം സ്വര്‍ണം വാങ്ങാനായാണ് പൂക്കോട്ടൂരിലെത്തിയിരുന്നത്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയട്ട, എസ് ഐ. കെ ആര്‍ ജസ്റ്റിന്‍, എ എസ് ഐ. അനീഷ് ചാക്കോ, റിയാസ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിക്കുന്നത്.

 

Latest