Connect with us

Kerala

സംസ്ഥാനത്ത് മൂന്ന് ഐടി പാര്‍ക്കുകള്‍ കൂടി

കിഫ്ബി വിഭാവനം ചെയ്യുന്ന റവന്യൂജനറേറ്റിങ് പദ്ധതികളുടെ ഭാഗമായാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ പുതിയ ഐ ടി പാര്‍ക്കുകള്‍ സ്ഥാപിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ ഭൂമിയിലായിരിക്കും ഇവ സ്ഥാപിക്കുക. കിഫ്ബി വിഭാവനം ചെയ്യുന്ന റവന്യൂജനറേറ്റിങ് പദ്ധതികളുടെ ഭാഗമായാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി കെ ന്‍ ബാലഗോപാല്‍ പറഞ്ഞു

കൊല്ലം കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പ്രയോജനപ്പെടുത്തി കൊല്ലം നഗരത്തില്‍ ഒരു ഐ ടി പാര്‍ക്ക് സ്ഥാപിക്കും. കിഫ്ബിയും കിന്‍ഫ്രയും കൊല്ലം കോര്‍പ്പറേഷനുമായി ഏര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി.2025-26ല്‍ ആദ്യഘട്ട പാര്‍ക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കൊട്ടാരക്കരയിലെ രവിനഗറില്‍ സ്ഥിതിചെയ്യുന്ന കല്ലട ജനസേചന പദ്ധതി ക്യാമ്പസിലെ ഭൂമിയിലാണ് രണ്ടാമത്തെ ഐടി പാര്‍ക്ക് സ്ഥാപിക്കുക. 97370 ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരിക്കും നിര്‍ദ്ദിഷ്ട പാര്‍ക്ക്.

കണ്ണൂര്‍ ഐ ടി പാര്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം 25 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഐടി പാര്‍ക്ക് സ്ഥാപിക്കുക. ഇതിനായി 293.22 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ചു.

Latest