Business
അദാനിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം വേണം: സെബി
അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ അനുവദിച്ച സമയ പരിധി ഇന്നാണ് തീരുന്നത്.
ന്യൂഡല്‍ഹി| അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം ചോദിച്ച് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ അനുവദിച്ച സമയ പരിധി ഇന്നാണ് തീരുന്നത്. അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ഏതാണ്ട് മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിന്റെ റിപ്പോര്‍ട്ടായിരുന്നു ഇന്ന് സമര്‍പ്പിക്കാനിരുന്നത്.
അതേസമയം അദാനി പോര്‍ട്‌സിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനമായ ഡിലോയിറ്റ് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു. അദാനി പോര്‍ട്‌സുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കടുത്ത തീരുമാനത്തിലേക്ക് ഡിലോയിറ്റ് പോയത്. ശനിയാഴ്ച കമ്പനി രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.