National
ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൂടി കൊല്ലപ്പെട്ടു
ഈ ആഴ്ച ബീജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകളടക്കം 13 നക്‌സലുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റായ്പൂര്‍|ഛത്തീസ്ഗഢിലെ ബീജാപൂര്‍ ജില്ലയിലെ വനമേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു. പൂജാരി കങ്കര്‍ വനത്തില്‍വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. തെലങ്കാനയിലെ നക്‌സല്‍ വിരുദ്ധ സേനയായ ഗ്രേഹൗണ്ട്സിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് മേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുട്ടലുണ്ടായത്.
മേഖലയില്‍ പോലീസ് സംഘവുമുണ്ടായിരുന്നു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടെന്നും സംഭവസ്ഥലത്തുനിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസും സേനയും തെരച്ചില്‍ തുടരുകയാണ്.
ഈ ആഴ്ച ബീജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകളടക്കം 13 നക്‌സലുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.