National
പാര്‍ലമെന്റില്‍ നിന്ന് മൂന്ന് പ്രതിപക്ഷ അംഗങ്ങളെ കൂടി സസ്‌പെന്‍ഡ് ചെയ്തു
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 146 ആയി.
ന്യൂഡല്‍ഹി| പാര്‍ലമെന്റില്‍ നിന്ന് മൂന്ന് പ്രതിപക്ഷ അംഗങ്ങളെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 146 ആയി. ലോക്‌സഭയില്‍ നിന്ന് മാത്രം 100 അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് അതിക്രമവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.പിമാര്‍ പ്രതിഷേധിച്ചത്.
ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നീ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രസ്താവന നടത്തില്ലെന്ന നിലപാടിലാണ്. വിഷയത്തില്‍ ലോക്സഭാ സ്പീക്കര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.