Kerala
പാനൂര്‍ ബോംബ് നിര്‍മാണ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
രണ്ടാം പ്രതി ഷെറില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു

കണ്ണൂര്‍ | പാനൂര്‍ ബോംബ് നിര്‍മാണ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂര്‍ സ്വദേശികളായ രജിലേഷ്,ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.
ബാബുവില്‍ നിന്നാണ് ബോംബ് നിര്‍മിക്കാനുള്ള വെടിമരുന്ന് വാങ്ങിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രജിലേഷും ജിജോഷും വെടിമരുന്ന് വാങ്ങി മുഖ്യപ്രതികള്‍ക്ക് കൈമാറിയെന്നും പോലീസ് പറയുന്നു.
ഇതുവരെ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്. രണ്ട് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
---- facebook comment plugin here -----