Connect with us

Kerala

കോഴിക്കോട് മൊകേരിയില്‍ മൂന്ന് പേര്‍ക്കു കൂടി തെരുവ് നായയുടെ കടിയേറ്റു

ഇവിടെ നായയുടെ കടിയേറ്റവരുടെ എണ്ണം ഒമ്പത് ആയി.

Published

|

Last Updated

കോഴിക്കോട് | കുറ്റ്യാടി മൊകേരിയില്‍ മൂന്ന് പേര്‍ക്കു കൂടി തെരുവ് നായയുടെ കടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഇവിടെ നായയുടെ കടിയേറ്റവരുടെ എണ്ണം ഒമ്പത് ആയി.

അതിനിടെ, കായക്കൊടി കരയത്താം പൊയിലില്‍ വെച്ച് പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഒമ്പത് പേരെ കടിച്ച പട്ടിയെയാണ് കൊന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിട്ടുണ്ട്.

Latest