Connect with us

wynad disaster

ഇന്നലെ കണ്ടെത്തിയ നാലു മൃതദേഹങ്ങളില്‍ മൂന്നെണ്ണം എയര്‍ ലിഫ്റ്റ് ചെയ്തു

മൃതദേഹാവശിഷ്ടം നാളെ എയര്‍ ലിഫ്റ്റ് ചെയ്യും

Published

|

Last Updated

വയനാട് | ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ാം ദിവസം സൂചിപ്പാറയില്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങളില്‍ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തു. ഒരു ശരീരഭാഗം കൂടി ഇനി വീണ്ടെടുക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഹെലികോപ്റ്ററിലെ ദൗത്യ സംഘത്തിന് അടിയന്തരമായി മടങ്ങേണ്ടിവന്ന സാഹചര്യത്തില്‍ ശരീരഭാഗം കൊണ്ടുവരാനുള്ള ദൗത്യം മാറ്റിവച്ചു.

നാളെ വീണ്ടും പോയി ശരീര ഭാഗം വീണ്ടെടുക്കുമെന്നാണ് വിവരം.
സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ ഇന്ന് കാലത്ത് എയര്‍ലിഫ്റ്റ് ചെയ്ത് ബത്തേരിയിലെത്തിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11-ാം ദിവസമായ ഇന്നലെ കണ്ടെത്തിയ മൂന്ന് പൂര്‍ണ മൃതദേഹങ്ങളാണ് വീണ്ടെടുത്തത്. ഇന്നലെ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പി പി ഇ കിറ്റ് ഇല്ലാതിരുന്നതിനാലാണ് മൃതദേഹങ്ങള്‍ ഇന്നലെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ വൈകിയത്.

ഇന്നലെ ജനകീയ തിരച്ചിലോടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ ഇന്നലെ ഏറ്റവും ദുര്‍ഘടനമായ മേഖലയില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

---- facebook comment plugin here -----

Latest