Connect with us

National

സിപിഐ അടക്കം മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമായി

ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി

Published

|

Last Updated

ന്യൂഡല്‍ഹി  \ സിപിഐ അടക്കം മൂന്ന് പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. കേരളത്തിലും തമിഴ്നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവി സിപിഐക്ക് ഇല്ലാതായി.

സിപിഐക്കു പുറമെ ശരദ് പവാറിന്റെ എന്‍സിപി, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്കും ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. അതേ സമയം ഡല്‍ഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു.

രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ക്കും 21 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും ശേഷമാണ് തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

Latest