Connect with us

Eranakulam

മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു

മരിച്ചവർ ബന്ധുക്കളാണ്.

Published

|

Last Updated

എറണാകുളം | മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. വൈക്കം വെള്ളൂരിൽ ചെറുകര പാലത്തിന് സമീപമാണ് അപകടം. മരിച്ചവർ ബന്ധുക്കളാണ്.

അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ (55) ജോൺസൺന്റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്റെ മകൾ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്നാണ് അപകട വിവരമറിഞ്ഞത്.

തുടർന്ന് നാട്ടുകാരും വെള്ളൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെയായിരുന്നു അപകടം. ആറ് പേരടങ്ങിയ സംഘമാണ് മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയത്.

Latest