Kerala
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ മൂന്നു വയനാട്ടുകാര്‍ മരിച്ചു
വയനാട് ബത്തേരി അമ്പലവയല്‍ ഗോവിന്ദമൂല സ്വദേശി ധനേഷ് മോഹന്‍, ഭാര്യ പൂതാടി തോണിക്കുഴിയില്‍ അഞ്ജു, മകന്‍ ആറു വയസ്സുകാരനായ ഇഷാന്‍ കൃഷ്ണ എന്നിവരാണ് മരിച്ചത്.
ഗുണ്ടല്‍പേട്ട് | കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ദമ്പതികളും കുട്ടിയും മരിച്ചു. വയനാട് ബത്തേരി അമ്പലവയല്‍ ഗോവിന്ദമൂല സ്വദേശി ധനേഷ് മോഹന്‍, ഭാര്യ പൂതാടി തോണിക്കുഴിയില്‍ അഞ്ജു, മകന്‍ ആറു വയസ്സുകാരനായ ഇഷാന്‍ കൃഷ്ണ എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ഗുണ്ടല്‍പേട്ടിന് സമീപത്തായാണ് അപകടമുണ്ടായത്. ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബൈക്ക് പൂര്‍ണമായും ലോറിക്കടിയില്‍ കുടുങ്ങി. മദ്യലഹരിയിലാണ് ലോറി ഡ്രൈവര്‍ വാഹനമോടിച്ചിരുന്നതെന്നാണ് സൂചന.
---- facebook comment plugin here -----