Connect with us

Kerala

കാസര്‍കോട് 21 വയസുകാരനെ മര്‍ദിച്ച് കൊന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കുഞ്ചത്തൂര്‍ കണ്യതീര്‍ത്ഥ സ്വദേശി അബ്ദുല്‍ റഷീദ്, ഷൗക്കത്ത്, സിദ്ധീഖ് എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കാസര്‍കോട്| കാസര്‍കോട് മഞ്ചേശ്വരത്ത് 21 വയസുകാരനെ മര്‍ദിച്ച് കൊന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മിയാപദവ് സ്വദേശി മുഹമ്മദ് ആരിഫിനെയാണ് മര്‍ദിച്ച് കൊന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തില്‍ കുഞ്ചത്തൂര്‍ കണ്യതീര്‍ത്ഥ സ്വദേശി അബ്ദുല്‍ റഷീദ്, ഷൗക്കത്ത്, സിദ്ധീഖ് എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് അന്വേഷണത്തിലാണ് ആരിഫിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ലഹരി ഉപയോഗിച്ച് വീട്ടില്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നതിനെ തുടര്‍ന്നായിരുന്നു മര്‍ദനമെന്നാണ് പോലീസ് പറയുന്നത്. മര്‍ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

 

 

 

 

Latest