Connect with us

International

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ പങ്കിട്ട് മൂന്ന് പേര്‍

സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങള്‍ക്കാണ് ഇത്തവണത്തെ നൊബേല്‍

Published

|

Last Updated

സ്റ്റോക്കോം |  2024ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്നു പേര്‍ക്ക്. ഡാരന്‍ എയ്സ്മൊഗലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങള്‍ക്കാണ് ഇത്തവണത്തെ നൊബേല്‍ .സൈമണ്‍ ജോണ്‍സണും ഡാരന്‍ എയ്സ് മൊഗലുനും മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ജോലി ചെയ്യുന്നവരാണ്. ജെയിംസ് എ റോബിന്‍സണ്‍ ചിക്കാഗോ സര്‍വകലാശാലയിലാണ് ഗവേഷണം നടത്തുന്നത്.സാമ്പത്തിക അസമത്വം സംബന്ധിച്ച് വിശദമായ പഠനമാണ് മൂന്ന് പേരും നടത്തിയിരിക്കുന്നത്.