Connect with us

Kerala

മന്ത്രവാദത്തിന്റെ പേരില്‍ കുട്ടിയടക്കം മൂന്ന് പേരെ വീട്ടില്‍ പൂട്ടിയിട്ടു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി മോചിപ്പിച്ചു

കുട്ടികളെ ആഭിചാരക്രിയകള്‍ക്ക് വിധേയയാക്കിയതിന് മന്ത്രവാദിനി ശോഭനയെ മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു

Published

|

Last Updated

പത്തനംതിട്ട |  മലയാലപ്പുഴയില്‍ മന്ത്രവാദം ചെയ്തതിന് പണം നല്‍കിയില്ലെന്ന് ആരോപിച്ച് വീട്ടില്‍ പൂട്ടിയിട്ട പത്തനാപുരം സ്വദേശികളെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും നാട്ടുകാരുമെത്തി മോചിപ്പിച്ചു. നേരത്തെ പോലീസ് നടപടി നേരിട്ട ശോഭനയുടെ വീട്ടിലാണ് പൂജ നടന്നത്. ഏഴ് വയസുള്ള കുട്ടിയടക്കം മൂന്ന് പേരെയാണ് പൂട്ടിയിട്ടത്. അഞ്ച് ദിവസത്തോളമായി പൂട്ടിയിട്ടിരിക്കുകയാണെന്നും ഒരുപാട് മര്‍ദിച്ചെന്നും കൂട്ടത്തിലുള്ള സ്ത്രീ പറഞ്ഞു.

മലയാലപ്പുഴ പൊതീപാട് വാസന്തിമഠം എന്ന പേരില്‍ ആശ്രമം സ്ഥാപിച്ച് കുട്ടികളെ ആഭിചാരക്രിയകള്‍ക്ക് വിധേയയാക്കിയതിന് മന്ത്രവാദിനി ശോഭനയെ മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ അന്ന് അറസ്റ്റ് ചെയ്തത്. വാസന്തിമഠം നാട്ടുകാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

 

Latest