Kerala
കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
27 പാക്കറ്റുകളിലായി സൂക്ഷിച്ച 30 കിലോ കഞ്ചാവാണ് പിടികൂടിയത്

കൊച്ചി | മൂവാറ്റുപുഴയില്‍ 30 കിലോയോളം കഞ്ചാവുമായി യുവതിയുള്‍പ്പടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേല്‍ റാണ മണ്ഡല്‍ (40), മൂര്‍ഷിദാബാദ് ജാലംഗി സ്വദേശി അലന്‍ ഗില്‍ ഷെയ്ക്ക് (33), മൂര്‍ഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂണ്‍ (33) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും, മൂവാറ്റുപുഴ പോലീസും ചേര്‍ന്ന് പിടികൂടിയത്.
27 പാക്കറ്റുകളിലായി സൂക്ഷിച്ച 30 കിലോ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയില്‍ നിന്ന് 2000 രൂപക്ക് കഞ്ചാവ് വാങ്ങി എറണാകുളത്ത് അത് ഇരുപതിനായിരം രൂപയ്ക്കാണ് ഇവര്‍ വില്പന നടത്തുന്നത്. കഞ്ചാവുമായി തൃശൂരിലെത്തിയ ഇവര്‍ ഓട്ടോ മാര്‍ഗം മൂവാറ്റുപുഴയിലേക്ക് പോകുംവഴിയായിരുന്നു ഡാന്‍സാഫ് ടീമും പോാലീസും അറസ്റ്റ് ചെയ്യുന്നത്. ഇവരില്‍ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.