Kerala
കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍
കര്‍ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കീം, നുച്യാട് സ്വദേശിയായ മുബഷീര്‍ എന്നിവരാണ് പിടിയിലായത്.

കണ്ണൂര്‍|കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കീം, നുച്യാട് സ്വദേശിയായ മുബഷീര്‍ എന്നിവരാണ് പിടിയിലായത്.
ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. പോലീസിനെ കണ്ടപ്പോള്‍ ഇവര്‍ എംഡിഎംഎ ശുചിമുറിയിലിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.
---- facebook comment plugin here -----