Kerala
മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് പേര്‍ പിടിയില്‍
ഇന്ന് രാവിലെയാണ് കൊച്ചി സിറ്റിയിയില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയത്.
![](https://assets.sirajlive.com/2022/12/ksrtc-accident1-897x538.gif)
തൃപ്പൂണിത്തുറ | മദ്യപിച്ച് വാഹനമോടിച്ച രണ്ട് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും പിടിയില്‍. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് കൊച്ചി സിറ്റിയിയില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായവരുടെ ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനടക്കമുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----