Connect with us

Kerala

യുവാവിനെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ആറംഘ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത് . ഇതില്‍ മൂന്നുപേരെയാണ് വയനാട്ടിലെ ഒളിസങ്കേതത്തില്‍നിന്ന് പിടികൂടിയത്.

Published

|

Last Updated

കോട്ടയം | യുവാവിനെ മര്‍ദിച്ചവശനാക്കി തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കുലശേഖരമംഗലം ഇടവട്ടം മൂന്നരത്തോണിയില്‍ ജഗന്നാഥന്‍ ,കുലശേഖരമംഗലം ഇടവട്ടം വൈമ്പനത്ത് ആഷല്‍,കുലശേഖരമംഗലം ഇടവട്ടം വാഴത്തറയില്‍ മുഹമ്മദ് അന്‍സാരി എന്നിവരാണ് പിടിയിലായത്. വൈക്കം വടയാര്‍ കിഴക്കേപ്പുറം നടുതുരുത്തേല്‍ എബിന്‍ കുഞ്ഞുനോനെയാണ് പ്രതികള്‍ മര്‍ദിച്ചവശനാക്കിയശേഷം തട്ടിക്കൊണ്ടുപോയത്.

തലയോലപ്പറമ്പിലെ തിയേറ്ററില്‍ സിനിമ കാണാനെത്തിയ എബിനും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പ്രതികള്‍ ബൈക്കില്‍ പിന്തുടര്‍ന്ന ശേഷം റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ പ്രതികളുടെ ബൈക്കില്‍ കയറ്റികൊണ്ടുപോയി മറവന്‍തുരുത്ത് ചുങ്കം ഭാഗത്തുള്ള ഒരു വീട്ടില്‍ തടവിലാക്കുകയായിരുന്നു.

യുവാവിനെ വിട്ടയക്കണെമെങ്കില്‍ സുഹൃത്തുക്കളോ വീട്ടുകാരോ എത്തണമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. വിവരം അറിഞ്ഞ് വീട്ടുകാര്‍ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തെന്ന് മനസിലാക്കിയതോടെ പ്രതികള്‍ യുവാവിനെ മോചിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.ആറംഘ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത് . ഇതില്‍ മൂന്നുപേരെയാണ് വയനാട്ടിലെ ഒളിസങ്കേതത്തില്‍നിന്ന് പിടികൂടിയത്. മറ്റ് പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest