International
ജർമനിയിൽ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു
സോലിങ്കനിൽ വെള്ളിയാഴ്ച രാത്രി 9.30ഓടെ നഗര വാർഷികാഘോഷ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്.
ബെർലിൻ| ജർമനിയിൽ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സോലിങ്കനിൽ വെള്ളിയാഴ്ച രാത്രി 9.30ഓടെ നഗര വാർഷികാഘോഷ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് ശേഷം അക്രമി ഒളിവിൽ പോയി.
നഗര വാർഷികത്തോടനുബന്ധിച്ച് സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണം. ഒരാൾ ഒറ്റക്കാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഭീകരാക്രമണമാണോ എന്ന് പറയാറായിട്ടില്ല. സംഭവസ്ഥലത്ത് പോലീസ് പട്രോളിംഗ് തുടരുകയാണ്. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. പരിപാടികൾക്കായി നിരവധി പേർ എത്തിയിരുന്നു.
---- facebook comment plugin here -----