National
വിശാഖപട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍
അക്രമികള്‍ കല്ലെറിയുന്ന സിസിടവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

വിശാഖപട്ടണം| വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍. വിശാഖപട്ടണത്തിന് തൊട്ടടുത്ത് കാഞ്ചരപാളം എന്ന സ്ഥലത്തു വെച്ചാണ് ബുധനാഴ്ച്ച വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറുണ്ടായത്. അക്രമികള്‍ കല്ലെറിയുന്ന സിസിടവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലേറില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഒരു കോച്ചിലെ എല്ലാ ചില്ലുകളും പൊട്ടിയിരുന്നു. ആര്‍പിഎഫിന്റെയും ജിആര്‍പിയുടെയും സിറ്റി പൊലീസിന്റെയും സംയുക്ത സംഘമാണ് അക്രമിസംഘത്തെ പിടികൂടിയത്.
---- facebook comment plugin here -----