Connect with us

kannur rape case

തമിഴ്നാട് സ്വദേശിനിയെ കണ്ണൂരില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍

ഈറോഡ് സ്വദേശിനി മലര്‍, കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, നീലേശ്വരം സ്വദേശിയായ യുവാവ് എന്നിവരാണ് പിടിയിലായത്

Published

|

Last Updated

കണ്ണൂര്‍ ‌ തമിഴ്നാട് സ്വദേശിയായ യുവതിയെ കണ്ണൂരില്‍ മയക്ക് മരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി കൂട്ടബലാതംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, ഇയാളുടെ അടുപ്പക്കാരിയായ തമിഴ്‌നാട് ഈറോട് സ്വദേശി മലര്‍, നീലേശ്വരം സ്വദേശിയായ യുവാവ് എന്നിവരാണ് പിടിയില്‍. ഇയാളുടേ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. പോലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ സേലത്തേക്ക് കടന്നുകളഞ്ഞ പ്രതികളെ അവിടെയെത്തിയാണ് കണ്ണൂര്‍ പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

പീഡിനത്തിന് ഇരയായ യുവതിയുടെ ബന്ധുവാണ് പിടിയിലായ മലര്‍. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബന്ധുവായ മലര്‍ തമിഴ്നാട്ടില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസം സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. പിന്നീട് ജോലിക്കെന്ന് പറഞ്ഞ് മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡനം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പീഡനം നടന്നത്. ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി മയക്കിയ ശേഷമാണ് പീഡനം നടന്നത്. ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

 

 

Latest