Connect with us

Kerala

ആലുവയില്‍ 36 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ഇന്ന് പുലര്‍ച്ച രണ്ടോടെയാണ്  ഇവര്‍ ട്രെയിനില്‍ ആലുവയില്‍ എത്തിയത്

Published

|

Last Updated

കൊച്ചി |  ആലുവയില്‍ 36 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പടെ മൂന്ന് ഒഡീഷാ സ്വദേശികള്‍ റൂറല്‍ പോലീസ് റെയില്‍വേ സ്റ്റേഷനിപിടിയില്‍. ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്.

ഇന്ന് പുലര്‍ച്ച രണ്ടോടെയാണ്  ഇവര്‍ ട്രെയിനില്‍ ആലുവയില്‍ എത്തിയത്. ആ കഞ്ചാവ് കളമശ്ശേരിക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിന് മുന്‍മ്പും ഇവര്‍ കഞ്ചാവ് കൊണ്ട് വരികയും കളമശ്ശേരിയില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

Latest