Kerala
കളമശേരിയില്‍ എംഡിഎംഎയുമായി രണ്ട് യുവതികളടക്കം മൂന്ന് പേര്‍ പിടിയില്‍
കളമശേരി വട്ടേക്കുന്നം മുട്ടാര്‍ ഭാഗത്തുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് മൂവരും പിടിയിലായത്
ആലുവ | കളമശേരിയില്‍ അതിമാരക മയക്ക്മരുന്നായ എം ഡി എം എയുമായി രണ്ട് യുവതികളടക്കം മൂന്നുപേരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.മുപ്പത്തടം തണ്ടിരിക്കല്‍ വീട്ടില്‍ ഷെമീര്‍ (44), മലപ്പുറം വാണിയമ്പലം വണ്ടൂര്‍ തയ്യല്‍പറമ്പില്‍ ശരണ്യ (23), മലപ്പുറം കോട്ടക്കല്‍ സൂഫി ബസാര്‍ കരുത്തോമാട്ടില്‍ വീട്ടില്‍ സഫീല നസ്റിന്‍(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്നും 1.18 ഗ്രാ്ം എംഡിഎംഎ കണ്ടെടുത്തു
കളമശേരി വട്ടേക്കുന്നം മുട്ടാര്‍ ഭാഗത്തുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് മൂവരും പിടിയിലായത്. ഇവിടെ മയക്കുമരുന്നു വില്‍പ്പന നടത്തുന്നുണ്ടെന്ന് കളമശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
---- facebook comment plugin here -----