Connect with us

Kerala

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍

പെണ്‍കുട്ടി മൊഴി നല്‍കിയ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടങ്ങി

Published

|

Last Updated

കോഴിക്കോട് | സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് പേര്‍ പിടിയിലായി. കോഴിക്കോട് മുക്കത്തിനടുത്താണ് സംഭവം. 15 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പീഡനത്തിന് ഇരയായത്. ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേര്‍ ആണ് പിടിയിലായത്.

ഒരു അസം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളെയുമാണ് നിലവില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പമുള്ളവരാണ് പ്രതികള്‍. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പരിശോധനയില്‍ ഗര്‍ഭിണി ആണെന്നു കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഇനിയും കൂടുതല്‍ പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. മറ്റു പ്രതികള്‍ക്കായി മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

---- facebook comment plugin here -----

Latest