Kerala
ശബരിമലയില്‍ മൂന്ന് തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു
തൃശൂര്‍ ചിയ്യാരം ചീരംപാത്ത് വീട്ടില്‍ സി.എം.രാജന്‍ (68), തിരുവനന്തപുരം പോത്തന്‍കോട് കുഞ്ചുവിള വീട്ടില്‍ പ്രകാശ് (58), തമിഴ്‌നാട് വിരുദുനഗര്‍ രാമുദേവന്‍പട്ടി സ്വദേശി ജയവീരപാണ്ഡ്യന്‍ (45) എന്നിവരാണ് മരിച്ചത്.
ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ചിയ്യാരം ചീരംപാത്ത് വീട്ടില്‍ സി.എം.രാജന്‍ (68), തിരുവനന്തപുരം പോത്തന്‍കോട് കുഞ്ചുവിള വീട്ടില്‍ പ്രകാശ് (58), തമിഴ്‌നാട് വിരുദുനഗര്‍ രാമുദേവന്‍പട്ടി സ്വദേശി ജയവീരപാണ്ഡ്യന്‍ (45) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 9.30ന് മലകയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വച്ച് രാജന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഉച്ചയ്ക്ക് രണ്ടോടെ പമ്പയില്‍ നിന്ന് മലകയറാന്‍ തുടങ്ങുമ്പോഴാണ് പ്രകാശ് കുഴഞ്ഞുവീണത്. ഉടനെ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയവീരപാണ്ഡ്യന് വെള്ളിയാഴ്ച രാത്രി 10.50ന് ചന്ദ്രാനന്ദന്‍ റോഡില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.