Connect with us

Kerala

ബന്ധുക്കളായ മൂന്ന് പേര്‍ പുഴയില്‍ കുളിക്കാനിറങ്ങി; രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട് ചെര്‍പ്പുളശ്ശേരി കുറ്റിക്കോട് പാറക്കല്‍വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്വാന (19), മണ്ണാര്‍ക്കാട് താമസിക്കുന്ന കരുവാരക്കുണ്ട് ചെറുമല വീട്ടില്‍ അബൂബക്കറിന്റെ മകള്‍ ദീമ മെഹ്ബ (20) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

മണ്ണാര്‍ക്കാട് | കരിമ്പുഴ ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ചെര്‍പ്പുളശ്ശേരി കുറ്റിക്കോട് പാറക്കല്‍വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്വാന (19), മണ്ണാര്‍ക്കാട് താമസിക്കുന്ന കരുവാരക്കുണ്ട് ചെറുമല വീട്ടില്‍ അബൂബക്കറിന്റെ മകള്‍ ദീമ മെഹ്ബ (20) എന്നിവരാണ് മരിച്ചത്. റിസ്വാന സംഭവസ്ഥലത്തും ദീമ മെഹ്ബ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോട്ടോപ്പാടം പുറ്റാനിക്കാട് പുത്തന്‍വീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ ബാദുഷ (20) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട മൂവരും സഹോദരിമാരുടെ മക്കളാണ്. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അരപ്പാറയിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇവര്‍. പൊമ്പ്ര കൂട്ടിലക്കടവില്‍ പുഴക്ക് അപ്പുറത്തുള്ള തോട്ടം കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം പോയപ്പോഴാണ് പുഴയിലിറങ്ങിയതെന്ന് പറയുന്നു.

പുഴയില്‍ കുളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Latest