Connect with us

Alappuzha

ആലപ്പുഴ ഷാൻ വധക്കേസിൽ മൂന്ന് ആർ എസ് എസ്സുകാർക്ക് ജാമ്യം

അഖിൽ, സുധീഷ്, ഉമേഷ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Published

|

Last Updated

കൊച്ചി | എസ് ഡി പി ഐ സംസ്ഥാന സെക്രട്ടി കെ എസ് ഷാനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകർക്ക് ജാമ്യം. അഖിൽ, സുധീഷ്, ഉമേഷ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് ആലപ്പുഴയിൽ വെച്ച് ഷാനെ ഒരു സംഘം വെട്ടിക്കൊന്നത്. രാത്രി കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ കാറിടിപ്പിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ നിരവധി ആർ എസ് എസുകാർ അറസ്റ്റിലായിരുന്നു. ഈ കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം ബി ജെ പി ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജീത് ശ്രീനിവാസനെ വീട്ടിലെത്തി ഒരു സംഘം വെട്ടിക്കൊന്നിരുന്നു. ഈ സംഭവത്തിൽ നിരവധി എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.