Connect with us

Kerala

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് പരുക്ക്

അപകടം തീര്‍ഥാടനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ എരുമേലിക്കടുത്ത്

Published

|

Last Updated

പത്തനംതിട്ട |  ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് തീര്‍ഥാടകര്‍ക്ക് പരുക്ക്. ബെംഗളൂരു സ്വദേശികളായ ശ്രീകാന്ത്, മണികണ്ഠന്‍, തൃപ്പണ്ണന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം.

തീര്‍ഥാടനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. മുക്കൂട്ടുതറയില്‍ വളവ് തിരിഞ്ഞയുടന്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ അധികൃതരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാന്‍ കാരണമെന്നാണ് നിഗമനം

പരുക്കേറ്റ ശ്രീകാന്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റ് രണ്ടുപേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Latest