Kerala
പാലക്കാട് മീന്‍വല്ലത്ത് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ ചിറയില്‍ മുങ്ങിമരിച്ചു
തുടിക്കോട് സ്വദേശി പ്രകാശന്‍-അനിത ദമ്പതികളുടെ മക്കളായ രാധിക (6), പ്രതീഷ് (4) പ്രദീപ് (7) എന്നിവരാണ് മരണപ്പെട്ടത്.

പാലക്കാട് | മീന്‍വല്ലം തുടിക്കോട് ആദിവാസി ഉന്നതിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. തുടിക്കോട് സ്വദേശി പ്രകാശന്‍-അനിത ദമ്പതികളുടെ മക്കളായ രാധിക (6), പ്രതീഷ് (4), പ്രദീപ് (7) എന്നിവരാണ് മരണപ്പെട്ടത്.
പ്രദേശത്തെ ചിറയില്‍ മുങ്ങിപ്പോയ കുട്ടികളെ നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികളെ ഉച്ചയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ ചിറയില്‍ മുങ്ങിപ്പോയ നിലയില്‍ കണ്ടെത്തിയത്.
ചിറയുടെ കരയില്‍ ചെരുപ്പ് കണ്ടപ്പോഴാണ് കുട്ടികള്‍ ചിറയിലുണ്ടെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്.
---- facebook comment plugin here -----