Connect with us

maoist attack

ചത്തിസ്ഗഢില്‍ മാവോയ്സ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു

Published

|

Last Updated

റായ്പൂര്‍ | ചത്തിസ്ഗഢില്‍ മാവോയ്സ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 14 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചത്തിസ്ഗഢിലെ സുഖ്മ – ബീജാപൂര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍. ചത്തിസ്ഗഢ് അതിര്‍ത്തിയിലെ തെക്കന്‍ഗുഡിയം ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ സൈനികര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു.

നക്സല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സൈന്യം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു. സി ആര്‍ പി എഫ്, ജില്ലാ റിസര്‍വ് ഗ്രൂപ്പുകള്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് എന്നിവരടങ്ങുന്ന സേന മേഖലയില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍.

തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സൈനികര്‍ തിരിച്ചടിച്ചതോടെ മാവോയിസ്റ്റുകള്‍ വനത്തിലേക്കു പിന്‍വാങ്ങി. പരിക്കേറ്റവരെ ചികിത്സക്കായി റായ്പൂരിലേക്ക് മാറ്റി.

 

Latest