Connect with us

building collapse

ഹരിയാനയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; നാല് മരണം

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

Published

|

Last Updated

കര്‍ണാല്‍ | ഹരിയാനയിലെ കര്‍ണാലില്‍ മൂന്ന് നില അരിമില്‍ കെട്ടിടം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 20 പേര്‍ക്ക് പരുക്കേറ്റു.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. തരോരി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ശിവ ശക്തി അരിമില്ലിന്റെ കെട്ടിടമാണ് തകര്‍ന്നത്. സംഭവസമയം 200ഓളം തൊഴിലാളികള്‍ കെട്ടിടത്തില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

മുകള്‍ നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. മരിച്ചവര്‍ കുടിയേറ്റ തൊഴിലാളികളാണ്. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

Latest