students missing
മലപ്പുറത്ത് മൂന്നു വിദ്യാര്‍ഥികളെ കാണാതായി
മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൂന്ന് പേരും

മലപ്പുറം | മലപ്പുറം മാറഞ്ചേരിയില്‍ സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. മുഹമ്മദ് ആദില്‍ (15), മുഹമ്മദ് നസല്‍ (15), ജഗനാഥന്‍ (15) എന്നിവരെയാണ് കാണാതായതെന്ന് പോലീസ് പറയുന്നു.
ബുധനാഴ്ച്ച വൈകുന്നേരം മുതലാണ് വിദ്യാര്‍ഥികളെ കാണാതായതെന്ന് ബന്ധുക്കള്‍ പറയുന്നു. മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൂന്ന് പേരും. സംഭവത്തില്‍ പെരുമ്പടപ്പ് പോലീസ് അന്വേഷണം തുടങ്ങി.
കുട്ടികള്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
---- facebook comment plugin here -----