Kerala
തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി
കാണാതായവരില്‍ ഒരാള്‍ ആണ്‍കുട്ടിയും രണ്ടുപേര്‍ പെണ്‍കുട്ടികളുമാണ്. വീട്ടുകാരുടെ പരാതിയില്‍ നെടുപുഴ പോലീസ് കേസെടുത്തു.

തൃശൂര്‍ | തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായെന്ന് പരാതി. കാണാതായവരില്‍ ഒരാള്‍ ആണ്‍കുട്ടിയും രണ്ടുപേര്‍ പെണ്‍കുട്ടികളുമാണ്. വീട്ടുകാരുടെ പരാതിയില്‍ നെടുപുഴ പോലീസ് കേസെടുത്തു.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്നവരെയാണ് കാണാതായത്. ഇന്നലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ മടങ്ങിവന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നത്. വൈകിട്ട് സ്‌കൂളിലെത്തി അന്വേഷിച്ചപ്പോഴാണ് കാണാതായെന്ന് വ്യക്തമായത്. ഇതോടെ പരാതി നല്‍കുകയായിരുന്നു.
കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തതായി രക്ഷിതാക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കാണാതായവരുടെ കൈവശം മൊബൈല്‍ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയതു വച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----