Connect with us

Kerala

തൃശൂര്‍ പാവറട്ടിയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

ഇരട്ട സഹോദരങ്ങളടക്കമുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്.

Published

|

Last Updated

തൃശൂര്‍ | പാവറട്ടിയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. പാവറട്ടി സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥികളായ അഗ്‌നിവേശ്, അഗ്‌നിദേവ്, രാഹുല്‍ മുരളീധരന്‍ എന്നിവരെയാണ് കാണാതായത്.

കാണാതായവരില്‍ അഗ്‌നിവേശും അഗ്‌നിദേവും ഇരട്ട സഹോദരങ്ങളാണ്.

രാവിലെ സ്‌കൂളിലേക്കു പോയ വിദ്യാര്‍ഥികള്‍ രാത്രിയായിട്ടും തിരികെ എത്തിയില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

 

Latest