Connect with us

Kerala

പന്തളത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ തിരുവനന്തപുരത്ത് കണ്ടെത്തി

സംസ്ഥാനത്താകെ കുട്ടികള്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് കുട്ടികളെ കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട| പന്തളത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. പന്തളം ബാലാശ്രമത്തിലെ അന്തേവാസികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇന്നലെയാണ് കാണാതായത്. ബാലാശ്രമത്തില്‍ നിന്ന് രാവിലെ പതിവ് പോലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ സ്‌കൂളിലെത്തിയിരുന്നില്ല.

പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണിവര്‍. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സംസ്ഥാനത്താകെ കുട്ടികള്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് കുട്ടികളെ കണ്ടെത്തിയത്. ഇവരെ രാവിലെ ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

കരുവന്നൂരില്‍ നിന്ന് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇന്നലെ കാണാതായിരുന്നു. ഇവരെ പിന്നീട് കയ്പ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കണ്ടെത്തി. വീട്ടില്‍ നിന്നിറങ്ങി വഴിതെറ്റി പോയതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തേലപ്പിള്ളി സ്വദേശികളായ അഭിനന്ദ്, എമില്‍, ആദിദേവ് എന്നിവരെയാണ് കാണാതായത്. കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ വിട്ട് വന്ന ഇവര്‍ സൈക്കിളുമായി പുറത്തേക്ക് പോവുകയായിരുന്നു.